Tuesday, August 30, 2011

നിഴലുകള്‍





ആക്സിലരേട്ടരില്‍  ഞെരിച്ചു അമര്‍തുംപോഴും മനസ്സില്‍ ആരോടൊക്കെയോ ഉള്ള പക ആയിരുന്നു ..അശാന്തമായ മനസ് ..ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ പോലെ ഓര്‍മ്മകള്‍ ...ഈ യാത്ര എവിടേ അവസാനിക്കുമെന്ന് എനിക്കറിയില്ല ..ഒരു പക്ഷെ ഇതെന്‍റെ അവസാന നിമിഷങ്ങള്‍ ആകാം ..മതി എന്ന് തോന്നുമ്പോള്‍ ഏതെങ്കിലും ഒരു വാഹനത്തിനു നേരെ ഞാന്‍ ഈ കാര്‍ ഓടിച്ചു കയറ്റും ....ഒക്കെ അങ്ങനെ അവസാനിക്കുമെങ്കില്‍ അതാണ് നല്ലത് ...പ്രതീക്ഷകളും സ്വപ്നങ്ങളും ..ഇല്ലാതെ ...നാളെ എന്ന യാഥാര്‍ഥ്യത്തെ നേരിടാന്‍ കഴിയാതെ ..അത് തന്നെയാകും നല്ലത് .....
കറുത്ത കുപ്പായം ഇട്ടവര്‍ മത്സരിച്ചു വാദിച്ച് എന്നെ സ്വതന്ത്ര ആക്കിയിരിക്കുന്നു ..ഒടുവില്‍ എന്‍റെ ഭര്‍ത്താവ് എന്ന മനുഷ്യന് നീതി കിട്ടിയിരിക്കുന്നു ..നിയമ വ്യവസ്ഥയുടെ ആ തീരുമാനത്തില്‍ ഒപ്പ് വയ്ക്കാന്‍ എനിക്കേറെ ആലോചിക്കേണ്ടി വന്നില്ല ..ഒരു കുഞ്ഞിനു ജന്മം നല്‍കാതിരുന്നത് കൊണ്ട് മറ്റു ബാധ്യതകള്‍ ഒന്നും ഇല്ല ...ഈ വേര്‍പിരിയലില്‍  ഞങ്ങളെ കൂട്ടി ചേര്‍ത്തവര്‍ ആരും എത്തിയിരുന്നില്ല .ആന്‍സി എന്ന മാധ്യമ  പ്രവര്‍ത്തക വീണ്ടും ഒറ്റയ്ക്ക് .രക്തബന്ധങ്ങളുടെ പൊള്ളത്തരം ..അറപ്പാണ് എനിക്ക് അഭിനയം മാത്രം ആകുന്ന ഈ ബന്ധങ്ങളോട് ...ആര്‍ക്കൊക്കെയോ വേണ്ടി ഞാന്‍ കുരുതി കൊടുത്ത ഒരു ജീവന് ഇന്ന് എന്‍റെ ജീവന്‍  ഞാന്‍ പകരം  വയ്ക്കും ...എന്‍റെ പ്രണയം.... ചിന്നിച്ചിതറിയ കുറെ മാംസ കഷ്ണങ്ങള്‍ ആയതു കണ്ടുനിന്നവല്‍  റെയില്‍വേ ട്രാക്കില്‍ ചിന്നിച്ചിതറിയ അക്ഞാത മൃതദേഹം പകര്‍ത്താന്‍ വിധി എന്നെ ആ വേഷവും കെട്ടിച്ചു ..മുറിഞ്ഞു കിടന്ന കൈവിരലില്‍ കിടന്ന  ആ  പ്രണയ സമ്മാനം ...എന്‍റെ കണ്ണുകളിലേക്കു ഇരുള്‍ പടര്‍ത്തി .....
 ഞാനും ഒരു പെണ്ണ് ...കഷ്ടം ...എന്നോടുതന്നെ അമര്‍ഷം പറഞ്ഞു ഞാന്‍ .....ഒരു സമൂഹത്തിനു മുന്നില്‍ ഞാന്‍ വിചാരണ ചെയ്യപ്പെട്ടു ..പതിവ്രത അല്ലാത്ത ഭാര്യയുടെ വേഷം അണിഞ്ഞ്...നിയമത്തിന്‍റെ പ്രതികൂട്ടില്‍ മറുപടി പറയാനാകാതെ .....ഒരു അഭിസാരികയെ പോലെ...മറുപടികള്‍ ഇല്ലാതെ ...ഒന്നുറക്കെ കരയാന്‍ കഴിഞ്ഞെങ്കില്‍ .....അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യത്തിന്‍റെ ഇട നാഴിയില്‍ ഒരു രാവില്‍ ഭര്‍ത്താവു പകരുന്ന രതി സുഖത്തിനിടയില്‍  പര പുരുഷന്‍റെ പേര് വിളിച്ചവള്‍ ....പകുതിയില്‍ നിന്ന രതിയും ..കവിളില്‍ ആഞ്ഞു വീണ അടിയും ..എന്‍റെ ദാമ്പത്യത്തിന്‍റെ  അവസാന രാവ്.....ഒക്കെ അവസാനിച്ചിരിക്കുന്നു ..സ്ടീയരിങ്ങില്‍ ആഞ്ഞ് ഇടിച്ചു ഞാന്‍ ഉറക്കെ കരഞ്ഞു ....എതിരെ വരുന്ന ആ വലിയ വാഹത്തിന് നേരെ ഞാന്‍ ..എന്‍റെ കാലുകള്‍ പിന്നെയും ആക്സിലരേട്ടരില്‍ അമര്‍ന്നു ...
 
വിമല്‍ ദേവ് 

1 comment: