Thursday, September 8, 2011

"ഒരു ദുസ്വപ്നം "


5 മണി കഴിഞ്ഞിരിക്കുന്നു ബസ്‌ പതുക്കെ നീങ്ങി തുടങ്ങി ...... ഞാന്‍ വിന്‍ഡോ സൈഡ് സീറ്റില്‍ അണിരുന്നത്..സൈഡ് ഗ്ലാസ്‌ പതുക്കെ നീക്കി ..പുറത്തേക്ക് കണ്ണും നട്ട് ഞാനിരുന്നു ..എന്‍റെ  മടക്കയാത്ര.... ബംഗ്ലൂര്‍ ജീവിതം അവസാനിപ്പിച്ച്‌ ഞാന്‍ മടങ്ങുന്നു ….എന്തിനായിരുന്നു ഇങ്ങനെ  ഒരു പ്രവാസം അറിയില്ല പ്രത്യേകിച്ച് ഒരു ഗുണവുമില്ല ഒരു താല്‍ക്കാലിക  മാറ്റം …..ഇപ്പോള്‍ മടുത്തു ഇനി  മടക്കം .
ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല .. മനസ്സില്‍ എന്തെക്കെയോ ആലോചിച്ചു കൂട്ടി നേരം വെളുപ്പിച്ചു ..നല്ല ക്ഷീണമുണ്ട് …ബസ്‌ വേഗത്തില്‍ ഓടി തുടങ്ങി .പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ട് ഞാന്‍ മനസിനെ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടു  …എന്തോ ഇവിടുത്തെ താമസം എനിക്ക് പറയത്തക്ക സന്തോഷങ്ങള്‍ ഒന്നും തന്നില്ല .ഒരുപാട് ദുസ്വപ്നങ്ങള്‍ അവയാണ്  മിക്ക രാത്രികളിലും എന്നെ ഒരു ഞെട്ടലോടെ വിളിച്ചു ഉണര്‍ത്തി യിരുന്നത് ,അസ്വസ്ഥമായിരുന്നു മനസ് എപ്പോളും .എന്തായാലും ഈ രാത്രി കൂടി ഉറങ്ങുന്നില്ല  ..ഈ യാത്ര ഉറങ്ങി തീര്‍ക്കാനുള്ളതല്ല  എന്ന് മനസ് പറയുന്നു … മനോഹരമായ പുറം കാഴ്ചകളാണ്‌ എന്നെ അങ്ങനെ  ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് .യാത്രകള്‍ അത് എനിക്ക് എന്നും ഹരമാണ് . ഒരു ക്യാമറ വാങ്ങണം ഒരു digital cam ആഗ്രഹമാണ് .. എന്‍റെ യാത്രകളില്‍ എന്നെ മോഹിപ്പിക്കുന്ന കാഴ്ചകളൊക്കെ പകര്‍ത്തണം …നാട്ടിലേക്കെത്താന്‍ മനസ് വല്ലാതെ തുടിക്കുന്നുണ്ട് .
ബസ്‌ അതിവേഗം ഓടിക്കൊണ്ടിരുന്നു .അസ്തമയ ത്തിന്‍റെ മനോഹാരിത നുകര്‍ന്ന് ഞാനിരുന്നു .എന്‍റെ സൈഡില്‍ ഒരാളിരുപ്പുണ്ട്..ഐ പോടില്‍ നിന്നും സംഗീതം ആസ്വതിച്ച്  അയാളിരിക്കുന്നു . ഞാന്‍ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു .ഇനി നാട്ടില്‍ ചെന്നിട്ട്‌  എന്ത് ചെയ്യണം എന്നതിനെ കുറിച്ച എനിക്ക് ഒരു ഐ ഡിയായും ഇല്ല ..എന്തേലും ആകട്ടെ വരുന്നിടത്ത് വച്ച് കാണാം …ഇരുട്ടു വീണിരിക്കുന്നു …ഓരോ ചിന്ത കള്‍ കാടുകയറിയപ്പോള്‍ സമയം അതിവേഗം കടന്നുപോയ്കൊണ്ടിരുന്നു എന്‍റെ ബസും .
ഞാന്‍ സമയം നോക്കി 2 മണി ആകുന്നു പുറത്ത് നല്ല നിലാവുണ്ട് .. ഒരു ക്യാന്‍ വാസിലെന്നപോലെ പുറത്തെ കാഴ്ചകള്‍ ....മലനിരകളും പനകളും ഈ നിലാവില്‍ മനോഹരമായ ഒരു ചിത്രം കണക്കെ നിലകൊണ്ടു പുറത്ത് നല്ല കാറ്റ് ഉണ്ട് ....പനകള്‍ കാറ്റില്‍ ഇളകിയാടുന്നു ..ഈ കാഴ്ചകള്‍ മനസിനെ ഓ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം എന്നാ നോവലിന്‍റെ പാശ്ചാ തലങ്ങളിലേക്ക് കൊണ്ടുപോയി ..സമയം വീണ്ടും കടന്നു പൊയ്ക്കൊണ്ടിരുന്നു .ക്ഷീണം അസഹനീയമായിരിക്കുന്നു .കണ്ണുകളില്‍ ഉറക്കം ഇരുണ്ട് കൂടി ..എങ്കിലും എനിക്ക് ഈ കാഴ്ചകള്‍ നഷ്ടപെടുത്താന്‍ മനസനുവദിക്കുന്നില്ല…വീണ്ടും ഉറങ്ങാതിരിക്കാന്‍ പുറം കാഴ്ചകളില്‍ ശ്രദ്ധിച് ഞാനിരുന്നു .അതിനിടയില്‍ എപ്പോളോ  ഞാന്‍ അറിയാതെ ഒന്ന്  ഉറങ്ങി …..
ഞാന്‍ ഏതോ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണ് എന്‍റെ പിന്നാലെ അനുജനും വരുന്നു .".നീ വരണ്ടാ ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം നീ അമ്മയുടെ അടുത്തേക്ക് പോയ്കോ …അറിയാത്ത സ്ഥലമാ വഴി തെറ്റും നീ എന്‍റെ കൂടെ വരണ്ടാ " ..ഞാന്‍ ഉറക്കെ അവനോട് പറഞ്ഞു ..അവന്‍ പിന്മാറുന്നില്ല .."നിന്നോടല്ലേ പറഞ്ഞത് തിരിച്ചു പോകാന്‍ …അമ്മയുടെ കൂടെ ആരുമില്ല തിരിച്ചു പൊയ്ക്കോ "..അവന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു … ഞാന്‍ പതുക്കെ ട്രെയിനിലേക്ക് കയറി ..അവന്‍ പിന്നെയും എന്‍റെ പിന്നാലെ വരുന്നു .. "മനൂ നീ തിരിച്ചു പോ " …പോകാം അവന്‍ മറുപടി തന്നു ..ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി …അവന്‍ പിന്നെയും നടക്കുന്നു ട്രൈനിനോപ്പം …ട്രെയിന് വേഗത കൂടിവന്നു ..അവനും ഓടിത്തുടങ്ങി എന്‍റെ മനസ്സില്‍ ദേഷ്യവും ഭയവും കൂടി വന്നു " എടാ പോകാന്‍ ,,,ഞാന്‍ വിളിച്ചു പറഞ്ഞു …"
അവന്‍ ഓടി എന്‍റെ നേരെ കൈ നീട്ടി …ഈശ്വരാ.. ട്രെയിന്‍ നല്ല വേഗത്തിലേക്ക് അടുക്കുന്നു
ഞാന്‍ കൈ നീട്ടി അവനെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചു …അവന്‍ എന്‍റെ കയ്യില്‍ പിടിച്ചു പക്ഷെ ട്രെയിനിന്‍റെ വേഗത കാരണം അവനെ വലിച്ചു കയറ്റാന്‍ പറ്റുന്നില്ല പെട്ടന്ന് അവന്‍ എന്‍റെ കയ്യില്‍ നിന്നും വഴുതി എന്‍റെ കാഴ്ചകളില്‍ നിന്നും അവന്‍ അകന്നു ..ഹൃദയം നിന്നുപോകുന്നപോലെ എനിക്ക് തോന്നി കണ്ണിലേക്ക് ഇരുട്ടു നിറയുന്നു …. " മനൂ............." ഞാന്‍ അലറി വിളിച്ചു …..
എല്ലാവരും എന്നെ തന്നെ യാണ് നോക്കുന്നത് എല്ലാവരും ഭയന്നിരിക്കുന്നു ..ബസില്‍ ലൈറ്റ് ഇട്ടിരിക്കുന്നു ..എന്‍റെ ശരീരം വിറയ്ക്കുന്നുണ്ട്..അകെ വിയര്‍ത്തിരിക്കുന്നു …ഞാന്‍ പതുക്കെ യാഥാര്‍ഥ്യം മനസിലാക്കി ,,ചുറ്റുമുള്ളവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നു …ഞാന്‍ സ്വപ്നം കണ്ടതാണ് …അകെ ഭയന്ന് പോയിരിക്കുന്നു .... എല്ലാവരും തിരികെ അവരുടെ സീറ്റില്‍ ഇരുന്നു ..ബസ്‌ വീണ്ടും നീങ്ങി തുടങ്ങി  .. നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു  … ആ തിരിച്ചറിവ് മനസ്സില്‍ വീണ്ടും ഭയം നിറച്ചു … "വേണ്ടാത്ത ഓരോ പഴംചൊല്ലുകള്‍ ..." ,ഒന്നും വരുത്തരുതേ ഭഗവാനെ ..ഞാന്‍ സീറ്റില്‍ ചാരിക്കിടന്നു .തൊണ്ട വരണ്ടിരിക്കുന്നു .. കുപ്പിയില്‍ ഒരുതുള്ളി വെള്ളവും ഇല്ല … ചമ്മലും ഭയവും ദാഹവും ക്ഷീണവും ..എനിക്ക് ഒട്ടും വയ്യ കൈകളുടെ വിറയല്‍ ഇപ്പോളും മാറിയില്ല ….ഞാന്‍ പതുക്കെ കണ്ണടച്ച് കിടന്നു ..ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെ ……


ഒരുപാട് പഴയ ഒരു സ്വപ്നം ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഭയം എന്നെ വിട്ടു മാറിയിട്ടില്ല

വിമല്‍ ദേവ് കലഞ്ഞൂര്‍
www.onenightrain.blogspot.com