അങ്ങനെ പറഞ്ഞ് ഒഴിഞ്ഞങ്കിലും ആ നഷ്ടങ്ങളുടെ വില പകരം വയ്ക്കാന്‍ കഴിയാത്തതാണ് .അനാഥനെ പോലെ ആരോരുമില്ലാതെ ...നിനക്കറിയുമോ ആ വേദന ..അത് ഒരു അനാഥന്റെ വേദനയിലും അപ്പുറമാണ് ...
രക്തബന്ധങ്ങള്‍ മനസിലാക്കാത്ത എന്നെ മറ്റൊരാള്‍ക്ക് മുന്നിലും തുറന്നു കാണിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല ..ആരോരുമില്ലാത്ത എനിക്ക് അങ്ങനെ എന്റെ എല്ലാ സ്വപ്നങ്ങളും നഷ്ടമായി എന്റെ സ്വപ്നമായ ആ വീടും അതിന്റെ നിലവിളക്കും ...പിന്നീട് ലഹരിയുടെയും ഭാവനകളുടെയും ലോകത്ത് ഞാന്‍ ....ഞാന്‍ എന്ന എഴുത്തുകാരന് അങ്ങനെ ജനിച്ചു ...മനസ്സില്‍ തോന്നിയത് തുറന്നെഴുതി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ..എനിക്കിഷ്ടമല്ല ഈ പൊള്ളത്തരങ്ങള്‍ ...ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലാത്ത ഈ ലോകത്ത് ഒക്കെ ഒരു പ്രഹസനം മാത്രമെന്ന് മനസിലാക്കുന്നവര്‍ വളരെ വിരളം .....ഒരുപാട് നാടുകള്‍ ..ഒരിടം മടുത്തു തുടങ്ങുമ്പോള്‍ അടുത്ത നാടുകള്‍ തേടി ...ഒടുവില്‍ ഇപ്പോള്‍ ഏത് നിമിഷവും അവസാനിക്കാവുന്ന ഒരു ജീവിതം ..കടപ്പാടുകള്‍ ഒന്നുമില്ല ..ഒടുവില്‍ മനസ് പറഞ്ഞു ഒടുക്കം തുടങ്ങിയടുത്തു തന്നെ ആകണമെന്ന് ....മദ്യം ആയുസിന്റെയും ആരോഗ്യത്തിന്റെയും ഏറിയ ഭാഗവും കവര്‍ന്നെടുത്തിരിക്കുന്നു ...എന്റെ ഒടുക്കം ഇവിടെ ഈ മണ്ണില്‍ ....ഇനി മടക്കയാത്രയ്ക്ക് മനസോരുക്കുന്നു ഞാന്‍ ....രാത്രിമഴ ഇല്ലാത്ത രാവ് പുലരിക്ക് വഴിമാറുന്നു അപ്പോളും നിദ്ര എന്നെ വിട്ടകന്നു നിന്നു ...................................
രക്തബന്ധങ്ങള്‍ മനസിലാക്കാത്ത എന്നെ മറ്റൊരാള്‍ക്ക് മുന്നിലും തുറന്നു കാണിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല
ReplyDeleteഈ ഭാഷ എനിക്കിഷ്ടമായി