Tuesday, June 1, 2010

പ്രയാണം

വേദന ...സരീരമാസകലം ഒടിഞ്ഞു നുറുങ്ങിയ വേദന ....ആദ്യമൊക്കെ അതൊരു മരവിപ്പ് മാത്രമായിരുന്നു ..പിന്നീടത് അസഹ്യമായ വേദനയായി മാറുന്നു......എനിക്ക് ചുറ്റും ആരൊക്കെയോ ഓടി നടക്കുന്നു ...അവര്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട് .....മഴ പെയ്യുന്നു ,മഴത്തുള്ളികള്‍ എന്‍റെ മുറിവുകളില്‍ അസഹനീയമായ നീറ്റല്‍ ഉളവാക്കുന്നു ....എന്‍റെ നാസികകളില്‍ ചെളി മണ്ണിന്‍റെയും ,രക്തത്തിന്‍റെയും ഗന്ധം തുളച്ചു കയറുന്നു ...ഇവരൊക്കെ ആരാണ് ..എനിക്ക് പരിചയമില്ലാത്തവര്‍ ,അവര്‍ എന്നെ പിടിചെഴുനെല്‍പ്പിക്കാന്‍ ശ്രമിക്കുന്നു ..എന്‍റെ ശരീരം ഉറയ്ക്കുന്നില്ല .എനിക്ക് നില്ക്കാന്‍ കഴിയുന്നില്ല ....ആരൊക്കെയോ എന്നെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നു ..ഏതോ വാഹനത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട് ..അതെന്‍റെ സമീപത്ത് നിന്നാണെന്ന് തോന്നുന്നു ....അതെ വാഹനത്തിന്‍റെ ലൈറ്റുകളില്‍ നിന്നും ചുവന്ന പ്രകാശം എന്‍റെ കണ്ണില്‍ എത്തുന്നുണ്ടായിരുന്നു ...ചാറിവീഴുന്ന മഴത്തുള്ളികള്‍ എന്‍റെ കാഴ്ച്ചകള്‍ക്ക് മുന്നില്‍ അവ്യക്തതയുടെ ഒരു നേര്‍ത്ത മൂടുപടം സൃഷ്ടിക്കുന്നു ........
അവര്‍ എന്നെ വാഹനത്തിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് ..
ശക്തമായ ആഘാതം എന്‍റെ സംസാര ശേഷിക്ക് മുന്നില്‍ തടസമാകുന്നു ..ഇല്ല എനിക്കൊന്നും സംസാരിക്കാന്‍ കഴിയുന്നില്ല ..എനിക്ക് ചുറ്റുമുള്ളവര്‍ ..അവര്‍ ഉച്ചത്തില്‍ എന്തൊക്കെയോ സംസാരിക്കുന്നു ,അവരുടെ സംസാരം എനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു ...അവര്‍ എന്നെ മടിയില്‍ കിടത്തിയിരിക്കുകയാണ് വാഹനത്തിനുള്ളില്‍ മങ്ങിയ വെളിച്ചമുണ്ട് ..എന്‍റെ വസ്ത്രങ്ങളില്‍ നിറയെ രക്തം നിറഞ്ഞിരിക്കുന്നു ..അവര്‍ എന്‍റെ മുഖത്തു കൂടി ഒഴുകുന്ന രക്തം തുടച്ചു മാറ്റുന്നുണ്ട് .. മുറിവുകളില്‍ അതി കഠിനമായ വേദന നിറയുന്നു ....എനിക്ക് ചുറ്റുമുള്ളവര്‍ അവര്‍ എന്നെത്തന്നെ നോക്കിയിരിക്കുന്നു
അവരില്‍ ആരെയും ഞാനിതിനു മുന്‍പ് കണ്ടിട്ടില്ല ..എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ പ്രകാശം ഇടവിട്ട് മുഖങ്ങളില്‍ പ്രതിഫലിക്കുന്നു ....
ആളിനെ തിരിച്ചറിഞ്ഞോ ..?അവരിലാരോ ചോദിച്ചു ...ഇല്ല....ആളാരാണെന്ന് അറിയില്ല ...ആരോ ഒരുവന്‍ മറുപടി പറഞ്ഞു ......
പോക്കെറ്റില്‍ നോക്ക് വല്ല ഡയ്റിയൊ മറ്റോ ...?
അപൂര്‍ണമായ വാചകം ...ആരോ എന്‍റെ ശരീരത്ത് തിരയുന്നു ...എന്‍റെ പോക്കെറ്റില്‍ നിന്നും പെഷ്സും ഡ്രൈവിംഗ് ലൈസെന്‍സും ഒരുവന്‍ പുറത്തെടുത്തു മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിരുന്നു ...അവയില്‍ നിന്നും വെള്ളം എന്‍റെ മുറിവുകളിലേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു ..മങ്ങിയ വെളിച്ചത്തില്‍ എന്‍റെ അരികത്തിരുന്ന ഒരാള്‍ ഉറക്കെ വായിച്ചു ...
"ടോണി ഐസക്ക്
കുരിശിങ്കല്‍ ഹൗസ്
മാന്നാര്‍ "
എന്‍റെ പേഴ്സും'ഡ്രൈവിംഗ് ലൈസെന്‍സും അയാള്‍ മറ്റൊരാള്‍ക്ക് കൈ മാറി ...വേദനയുടെ മുള്‍മുനകള്‍ എന്നിലേക്ക് തുളച്ചു കയറുന്നു ...ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു കിടന്നു ...വാഹനം വളരെ വേഗത്തിലാണ് പോകുന്നത് ..നിര്‍ത്താതെ ഹോണ്‍ മുഴങ്ങുന്നുണ്ട്....വേഗത കാരണം വല്ലാത്ത ഉലച്ചില്‍ അനുഭവപ്പെടുന്നു ......അമിത വേദന ..എനിക്കൊന്നും സംസാരിക്കാന്‍ കഴിയുന്നില്ല'
..പക്ഷെ അവര്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാമായിരുന്നു ....
എങ്ങനെയാണിത് സംഭവിച്ചത് ...?
നല്ല സ്പീടുണ്ടായിരുന്നു ...വളവു തിരിഞ്ഞപ്പോള്‍ പാളിയതാകണം ....
വെള്ളമായിരിക്കും "
ആയിരിക്കും ...അല്ലാതെ തരമില്ല ....."
ഏങ്ങനെ പോകുന്നു സംഭാഷണം ....മറുപടി പറയാനാകാതെ ഞാന്‍ കിടന്നു ...വേദന..സരീരം ത്രസിക്കുന്നുണ്ടായിരുന്നു .....ഞാന്‍ പല്ലുകള്‍ കടിച്ചു പിടിച്ചു ...മഴവെള്ളത്തില്‍ ലീക്ക് ചെയ്ത പെട്രോളിന്‍റെ..ചവര്‍പ്പ് രുചി
എന്‍റെ നാക്കില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു ....
ഞാന്‍ ആലോചിക്കാന്‍ ശ്രമിച്ചു എന്താണ് സംഭവിച്ചത് ...ഉച്ച മുതല്‍ മഴ ചാറുന്നുണ്ടായിരുന്നു എന്‍റെ ഏകാന്തതകളില്‍ മുഖം എന്നെ അസ്വസ്ഥതയുടെ കൊടുമുടിയിലേക്ക് നയിച്ചു...മനസ് നിറയെ നിരാശ ആയിരുന്നു ...അങ്ങനെ തുടംഗിയതാണീ യാത്ര ...എനിക്ക് പ്രിയപ്പെട്ട തുലാവര്‍ഷത്തെ എതിരേറ്റ് ഞാനലഞ്ഞു ..ഒടുവില്‍ കണ്ണുകളിലേക്ക് തറച്ചുകയറിയ ഏതോ വാഹനത്തിന്‍റെ തീഷ്ണമായ പ്രകാശ വും കാതടപ്പിക്കുന്ന ഒരൊച്ചയും ......
വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് നിശ്ചലമായി ..ആരൊക്കെയോ എന്നെ പുറത്തേക്ക് വലിച്ചെടുക്കുന്നു ..ഞാന്‍ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു എന്‍റെ കണ്‍ പോളകള്‍ക്ക് വല്ലാത്ത കനം അനുഭവപ്പെട്ടു ..പകുതി തുറന്ന കണ്പോളകള്‍ക്കിടയിലുടെ ട്യൂബ് ലൈറ്റ് പ്രകാശം കടന്നു വരുന്നു ....രംഗം വീണ്ടും സജീവമാകുന്നു ...എല്ലാവരും ഉച്ചത്തില്‍ ബഹളമുണ്ടാക്കി തിരക്കിട്ട് എങ്ങോട്ടൊക്കെയോ പായുന്നു ...നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മാറ്റപെട്ടു...ഞാന്‍ ഒഴുകുകയാണ് നീണ്ട ഏതോ ഇടനാഴിയിലൂടെ ...എനിക്കൊപ്പം വന്നവര്‍ ചുറ്റുമുണ്ട് ...എല്ലാ മുഖംങ്ങളിലും പരിഫ്രാന്തി നിറഞ്ഞിരിക്കുന്നു ....നിശബ്ദമായ അന്തരീക്ഷത്തെ കീറിമുറിച്ചു സ്ട്രക്ച്ചരിന്‍റെ വീലുരുളുന്ന ശബ്ദം കാതുതുളയ്ക്കുന്നു ...രക്തത്തിന്‍റെ ഗന്ധതിനുപരി മരുന്നുകളുടെ രൂക്ഷമായ ഗന്ധം എന്‍റെ നസികകളെ മരവിപ്പിക്കുന്നു .. അന്തരീക്ഷം എന്നില്‍ മടുപ്പുളവാക്കുന്നു എനിക്കിഷ്ടമല്ല ഗന്ധം ..എന്‍റെ യാത്രയില്‍ ചുറ്റും ഒരുപാടുപേര്‍ എന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു ചിലര്‍ പെട്ടന്ന് കണ്ണുകള്‍ അടയ്ക്കുന്നു ...ഇതെന്താ ഇവര്‍ ഇങ്ങനെ ...?അപ്പോഴും എന്‍റെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നോഴുകിക്കൊണ്ടിരുന്നു ...
സമാധാനത്തിന്‍റെ പ്രതീകങ്ങളെ അനുസ്മരിപ്പിച്ചു മാലാഖമാരെപോലെ അവര്‍ എനിക്ക് ചുറ്റും കര്‍മ്മനിരതരായി .. ഇടനാഴിയില്‍ നിന്നും ഏതോ വാതില്‍ കടന്നു എന്‍റെ യാത്ര അവസാനിച്ചു ..വാതില്‍ അടഞ്ഞു ...ആധുനികതയുടെ പര്യായമോ ...എനിക്ക് മീതെ എന്തിന്‍റെയോ നിഴല്‍ വന്നു വീണു ...പെട്ടന്ന് കണ്ണ് ചിമ്മുന്ന രൂക്ഷമായ പ്രകാശം എന്നിലേക്ക് പതിച്ചു ...ലൈറ്റ് ന്‍റെ അസഹനീയമായ
പ്രകാശത്തിനൊപ്പം ശക്തമായ ചൂട് കണ്പോളകള്‍ക്ക് മുകളില്‍ അനുഭവ പെടുന്നുണ്ടെന്നു എനിക്ക് തോന്നി ....
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു ..ആരെയും കാത്തു നില്‍ക്കാത്ത ..ലക്ഷ്യമില്ലാത്ത ഒരു യാത്ര പോലെ അതങ്ങനെ പാഞ്ഞു പോകുന്നു ...പെട്ടന്ന് തടിച്ച കരങ്ങള്‍ എന്നെ സ്പര്‍ശിച്ചു ..എന്‍റെ നാഡിമിടിപ്പുകള്‍ എണ്ണിതിട്ടപെടുതുകയാണോ കരങ്ങള്‍ ....ഞാന്‍ കണ്ണുകള്‍ സാവധാനം തുറന്നു ......നരച്ചു തുടങ്ങിയ മുടിയും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമുള്ള തടിച്ച മനുഷ്യന്‍ അയാളുടെ കഴുത്തില്‍ കിടക്കുന്ന ഉപകരണം എന്‍റെ ഹൃദയ
സ്പന്തനങ്ങള്‍ അറിയാന്‍ വെമ്പല്‍ കൊള്ളുന്നുവോ ....?
വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞു സാന്ത്വനത്തിന്‍റെ കരങ്ങള്‍ എനിക്ക് ചുറ്റും ..അവര്‍ എന്തൊക്കയോ സംസാരിക്കുന്നു ..മുറിവുകളില്‍ നിന്നും വേദന അതി വേഗം പടര്‍ന്നു കയറുന്നു എന്‍റെ കാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നു ...ശരീരം ആകെ വലിഞ്ഞു മുറുകുന്ന പോലെ ..ഞാന്‍ സാവധാനം കണ്ണുകള്‍ അടച്ചു കിടന്നു ....അപ്പോഴും മനസ് വെമ്പുകയായിരുന്നു ....'അവള്‍ വന്നിരുന്നെങ്കില്‍ ....അവസാനമായെങ്കിലും ഒരു നോക്ക് കാണാന്‍ ....."
പച്ച മാംസത്തില്‍ മരുന്നിന്‍റെ സ്പര്‍ശനം.....ജീവന്‍ പറിഞ്ഞു പോകുമെന്ന് തോന്നിപോയി .....
കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങളിലും ഞാനാ സാമീപ്യം ആഗ്രഹിച്ചു ....ഇനിയെങ്കിലും അവള്‍ വന്നിരുന്നെങ്കില്‍ ..എന്‍റെ സ്നേഹം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ .....ഏങ്ങനെ ? ഇന്നവള്‍ ലോകത്തിന്‍റെ ഏതു കോണില്‍ ആണെന്നുപോലും എനിക്കറിയില്ല ....നിന്നോടുള്ള എന്‍റെ പ്രണയത്തിന്‍റെ ഭാഷ മൌനം ആയിരുന്നല്ലോ ഒരിക്കലും തുറന്നു പറയാത്ത പ്രണയം ..കലാലയത്തിന്‍റെ ഇട നാഴികളില്‍ നിന്നെ തേടി നില്‍ക്കുമ്പോള്‍ ..തികച്ചും അപരിചിതയായി നീ എന്‍റെ മുന്നിലുടെ കടന്നു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ പെയ്തിറങ്ങുന്ന പ്രണയമാകുന്ന മഞ്ഞിന്‍റെ നനുനനുത്ത സ്പര്‍ശനം നീ അറിയുന്നുണ്ടയിരുന്നില്ലേ ?....മനസിന്‍റെ താഴ്വരകളില്‍ നിന്നോടുള്ള സ്നേഹത്തിന് സത്യത്തിന്‍റെ ഉഷ്മളത ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നീ എനിക്ക് സ്വന്തമാവുകയായിരുന്നു ..എന്‍റെ മനസ്സില്‍ മാത്രം ....എന്നും നിനക്കുവേണ്ടി ഞാന്‍ കാത്തുനിന്നു ...തികച്ചും മൂകത തളം കെട്ടിനിന്ന നിന്‍റെ വഴികളില്‍ ......ഞാന്‍ ഏകനായിരുന്നു ...സ്നേഹത്തിന്‍റെ സ്പര്‍ശനമുള്ള ഒരു നോട്ടം പോലും എനിക്ക് സമ്മാനിക്കാതെ നീ നടന്നകന്നു ,,,കണ്ണെത്താ ദൂരത്തേക്ക് ....കടന്നു പോകുന്ന വഴികളില്‍ ഞാനെന്നുമീ മുഖം തിരഞ്ഞിരുന്നു ..ഓരോ നിഴലിലും നിലാവിലും........
മനസ് പിന്നെയും വ്യാകുലമാകുന്നു ...വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ..ശക്തമായി വീശിയടിക്കുന്ന തിരമാലകള്‍ ..മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റവും വേലിയിറക്കവും ....മുറിയില്‍ നേര്‍ത്ത ബീപ് ബീപ് ശബ്ദം ..ഞാന്‍ കണ്ണ് തുറന്നു ..മുന്‍പതെതിലും കണ്‍പോളകള്‍ നീര് കൊണ്ടിരിക്കുന്നു ..എനിക്ക് മുന്നിലെ സ്ക്രീനില്‍ ഇളം പച്ച നിറത്തില്‍ ആ രേഖകള്‍ ..ചെറിയ ചെറിയ വ്യതിയനങ്ങലുള്ള എന്‍റെ ഹൃദയ സ്പന്ദനത്തിന്‍റെ രേഖാചിത്രം ....അതങ്ങനെ ചലിച്ചുകൊണ്ടിരുന്നു ...അതിലേക്ക് തന്നെ കണ്ണ് നട്ടിരുന്നപ്പോള്‍ എനിക്ക് ചുറ്റും കാറ്റു വീശുകയായിരുന്നു ...ചുട്ടു പൊള്ളിക്കുന്ന രൂക്ഷമായ മണല്‍ കാറ്റ്...,,ഞാന്‍ ചുറ്റും നോക്കി ,കണ്ണെത്താ ദൂരത്തേക്ക് വ്യാപിച്ചു കിടക്കുന്ന മണല്‍ പരപ്പ് ...എനിക്ക് മുകളില്‍ സംഹാര ഭാവത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍ ...ഞാന്‍ ചുവടുകള്‍ വയ്ക്കാന്‍ ശ്രമിച്ചു ..എന്‍റെ കാലുകളില്‍ എന്തോ കനത്ത ഭാരം അനുഭവപ്പെടുന്നു ,ഞാന്‍ നോക്കി ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ ..അവയെന്നെ ബന്ധിച്ചിരിക്കുന്നു ,,ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച്നടക്കാന്‍ ശ്രമിച്ചു ..കാലിലെ ചങ്ങലകള്‍ മണല്‍ പരപ്പില്‍ ചിത്രം രചിക്കുന്നു ,വിദൂരതകളിലെക്ക് വ്യാപിച്ചു കിടക്കുന്ന ഈ മരുഭുമിയില്‍ ഇടതടവില്ലാതെ കാറ്റ് ആഞ്ഞു വീശിക്കൊണ്ടിരുന്നു ശക്തമായ കാറ്റില്‍ മണല്‍ തരികള്‍ ഇളകി പറക്കുന്നു ...ഞാന്‍ കണ്ണുകള്‍ അടച്ചു ...അസഹനീയമായ സൂര്യ കിരണങ്ങള്‍ ...എന്‍റെ നാവ് വരളുന്നു ,ഒരല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍ ....ഞാന്‍ ചുറ്റും നോക്കി ..അതാ അങ്ങ് ദൂരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ആരോ ഒരാള്‍ നടന്നകലുന്നു ...ഞാനുച്ചത്തില്‍ വിളിക്കാന്‍ ശ്രമിച്ചു ..ഇല്ല കഴിയുന്നില്ല ....എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല ....ഞാന്‍ നടന്നു ..എന്‍റെ കാലുകള്‍ വേച്ചു വേച്ചു പോകുന്നു ..എന്‍റെ ശരീരം തളരുന്നു ..എങ്കിലും ഞാന്‍ നടന്നു ..അതാ അതൊരു സ്ത്രീയാണ് ..അത് അവള്‍ അവളായിരിക്കുമോ..?
കറുത്ത വസ്ത്രങ്ങള്‍ ,മുഖം മൂടിയിരിക്കുന്നു ...ഞാനലഞ്ഞു അവള്‍ക്കു പിന്നാലെ എത്ര ദൂരമെന്നറിയില്ല ..ഒടുവില്‍ എന്‍റെ കാഴ്ചകള്‍ക്ക് മങ്ങലേറ്റു ..ഞാന്‍ തളര്‍ന്നു വീണു ..അവളുടെ കരങ്ങളിലേക്ക് ..അത് അല്ല അവളല്ല ...
പുറത്ത് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം ..അത് നാന്‍സിയുടെ ശബ്ദമാണ് ..എനിക്ക് കാണാന്‍ കഴിയുന്നുണ്ട് വാതിലിനു പുറത്ത് നാന്‍സി ..എന്‍റെ കുഞ്ഞനുജത്തി ..തിരക്കേറിയ ജീവിതത്തില്‍ എല്ലാം മറന്ന പപ്പയും മമ്മിയും ..വിശാലമായ ആ വീടിന്‍റെ ഉള്‍തളങ്ങളില്‍ ഞങ്ങള്‍ വളര്‍ന്നു ..എനിക്കവളും അവള്‍ക്കു ഞാനും മാത്രമായിരുന്നു ബന്ധുക്കള്‍ ...പുറത്ത് എല്ലാവരുമുണ്ട് ...പപ്പാ മമ്മി അങ്ങനെ എല്ലാവരും ..മഞ്ഞു മറയ്ക്കുള്ളിലൂടെന്നപോലെ നാന്‍സിയുടെ മുഖം ആ ചില്ല് ജാലകത്തിലൂടെ എനിക്ക് കാണാമായിരുന്നു ആ വാതിലില്‍ ഇങ്ങനെ എഴുതിയിരുന്നു

I C U

എന്‍റെ കാലുകള്‍ മരവിച്ചിരിക്കുന്നു ..ശരീരം വല്ലാതെ വലിഞ്ഞു മുറുകുന്നു ..അസഹനീയമായ വേദന ...എന്‍റെ ഹൃദയം സ്പന്തിക്കാന്‍ മടിക്കുന്നുവോ ...?ഞാന്‍ ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു ..ഹൃദയത്തിനു വല്ലാത്ത ഭാരം അനുഭവപ്പെട്ടു ...രക്തം തിളച്ചു മറിയുന്നപോലെ ...ഞാന്‍ ശ്വാസത്തിനു വേണ്ടി ആഞ്ഞു വലിച്ചു ..എന്‍റെ മുന്നിലെ സ്ക്രീനില്‍ സ്പന്ദനങ്ങള്‍ വികൃതമായ ചിത്രങ്ങള്‍ കോറിയിട്ടു......
"ഓക്സിജന്‍ "
കനത്ത ശബ്ദത്തില്‍ ആ തടിയനായ മനുഷ്യന്‍ വിളിച്ചു പറഞ്ഞു ....ഉടന്‍ തന്നെ എന്‍റെ മുഖത്ത്‌ ഏതോ കവചം മൂടപ്പെട്ടു ..ഞാന്‍ ശ്വാസം വലിച്ചു വിട്ടു ...നേര്‍ത്ത വായു എന്‍റെ ഉള്ളിലേക്ക് കടന്നു പോയി ...ശരീരം മരവിച്ചു തുടങ്ങിയോ ..?കൃഷ്ണ മണികള്‍ വല്ലാതെ വലിഞ്ഞു മുറുകുന്നു ...എല്ലാം അവസാനിക്കുകയാണോ ?ഇല്ല ..ഞാന്‍ ...എനിക്ക് ജീവിക്കണം ....ഞാന്‍ സര്‍വ ശക്തിയും സംഭരിച്ച് ജീവ വായുവിനെ ഉള്ളിലേക്ക് ആവാഹിച്ചു എന്‍റെ കണ്ണുകളിലേക്ക് ഇരുള്‍ പടര്‍ന്നു കയറുന്നു സിരകളില്‍ വൈദ്യുതി പ്രവഹിക്കുന്ന പോലെ ...എന്‍റെ ശിരസില്‍ എന്തോ കനത്ത ഭാരം താഴ്ത്തപെടുന്നു....
മുന്നിലെ സ്ക്രീനില്‍ ആ ചിത്രം നേര്‍ത്ത് നേര്‍ത്ത് വന്നു ...അതൊടുവില്‍ ശാന്തമായ കടല്‍ പോലെ നിശ്ചലമായി നിന്നു....ഞാന്‍ നോക്കി എന്‍റെ കണ്ണുകള്‍ നിശ്ചലമായിരിക്കുന്നു ,എനിക്ക് വേദനിക്കുന്നില്ല .ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന പോലെ ...ആ തടിച്ച മനുഷ്യന്‍ എന്‍റെ മുഖത്തെ കവചം നീക്കം ചെയ്ത് പകരം ഒരു വെളുത്ത തുണി വലിച്ചിട്ടു ....ഞാന്‍ കൈകള്‍ ചലിപ്പിക്കാന്‍ നോക്കി ,,,,ഇല്ല കഴിയുന്നില്ല ...സൂന്യതയിലെന്നപോലെ ഞാനങ്ങനെ പൊങ്ങി കിടക്കുകയാണ് ..എങ്കിലും എനിക്കെല്ലാം കാണാനും കേള്‍ക്കാനും കഴിയുന്നുണ്ട് ....
"അലംഘനീയമായ വിധി ഹിതം "
ഞാന്‍ മാറ്റപ്പെട്ടു ..വെളുത്ത തുണിയില്‍ പൊതിഞ്ഞ് ആ സ്ട്രക്ച്ചറിലേക്ക് വീണ്ടും ...ഞാന്‍ നിസഹായനാണ് ...അവര്‍ എന്നെ മുറിക്ക് പുറത്തേക്ക് വഹിച്ചു കൊണ്ട് പോയി ...വാതിലിനു മുന്നില്‍ നിലവിളികള്‍ ഉച്ചത്തിലായിരിക്കുന്നു ..അത് അടുത്ത് അടുത്ത് വരുന്നു ...വാതിലിനു പുറത്ത് നാന്‍സി ..എന്‍റെ നെഞ്ചിലേക്ക് അലമുറയിട്ടുകൊണ്ട് തളര്‍ന്നു വീണു .....
ഇല്ല മോളെ ഇച്ചായന് ഒന്നുമില്ല ,,,,ഞാനുറക്കെ പറഞ്ഞു ..പല ആവര്‍ത്തി ...ഇല്ല ആരും കേള്‍ക്കുന്നില്ല ..ഞാനവളെ സാന്ത്വനിപ്പിക്കാന്‍ എന്‍റെ കൈകള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു ..ഇല്ല അതിനും കഴിയുന്നില്ല ...അവള്‍ വാടിയ മഷിതണ്ടുപോലെ തളര്‍ന്നു വീണു...
എനിക്ക് എന്നോടുതന്നെ വെറുപ്പ്‌ തോന്നി ജീവിതത്തിലും ഇതാ ഇപ്പോഴും ഞാന്‍ നിസഹായനാണ് ...ഒട്ടും ഭാരമില്ലാത്ത ഈ അവസ്ഥയില്‍ നിന്നും ഞാന്‍ അകന്നുമാറി ...എനിക്ക് ഇപ്പോഴും എല്ലാം കാണാം എല്ലാം കേള്‍ക്കാം ഈ ഇടനാഴിയില്‍ ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രമായി ..ആ വെളുത്ത തുണി വലിച്ചിട്ട് അവര്‍ എന്‍റെ ശരീരം കൊണ്ട് പോയി ,,ഞാന്‍ അപ്പോഴും അവളുടെ മുഖം തിരയുകയായിരുന്നു .....
നാന്‍സി അവള്‍ ആരുടെയോ തോളില്‍ മയങ്ങുകയാണ്‌ ..ആ മുഖം കരിവാളിച്ചിരിക്കുന്നു....ഒലിച്ചിറങ്ങിയ കണ്ണീര്‍ ചാലുകള്‍ ആ കവിളുകളില്‍ ഉണങ്ങിയിരിക്കുന്നു ...ഞാന്‍ സാവധാനം അവളുടെ അരികിലിരുന്നു ..പതിയെ ശിരസില്‍ തലോടാന്‍ ശ്രമിച്ചു ...ഒരു നിമിഷം ..ഇല്ല എനിക്കവളെ തൊടാന്‍ കഴിയുന്നില്ല ...എനിക്കൊന്നിനെയും സ്പര്‍ശിക്കാന്‍ കഴിയുന്നില്ല ...എല്ലാം സൂന്യതയില്‍ വരച്ച ചിത്രങ്ങള്‍ പോലെ ....
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു ..മഴ ചാറുന്നുണ്ട്...പള്ളി സെമിത്തേരിയില്‍ എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു ..സമയം പിന്നെയും കടന്നു പോയി ..എല്ലാവരും പോയ്ക്കഴിഞ്ഞിരിക്കുന്നു ...ഇല്ല അവള്‍ വന്നില്ല ...ഒരിക്കലും .ഒരിക്കലും ..ഇനി അവള്‍ വരില്ല ...മനസ് ഭ്രാന്തമാകുന്നു ...ഞാന്‍ അവിടേക്ക് നോക്കി ,,ആര്‍ഭാടത്തിന്‍റെ സ്പര്‍ശനമുള്ള ആ പുതിയ കല്ലറയിലേക്ക് .....വെട്ടിത്തിളങ്ങുന്ന ആ മാര്‍ബിള്‍ ശിലയില്‍ ഇങ്ങനെ എഴുതിയിരുന്നു ...
"ടോണി ഐസക്ക്
ജനനം -1973
മരണം -1995

ആ കല്ലറയില്‍ നിറയെ പൂക്കള്‍ നിറഞ്ഞിരുന്നു എല്ലാം വെളുത്ത റോസാ പൂക്കള്‍ ..അതിനിടയില്‍ ഞാനൊരു ചുവന്ന റോസാ പൂവ് തിരഞ്ഞുകൊണ്ടിരുന്നു ....ഇല്ല അതില്ല ...എല്ലാം അന്ധകാരത്തിന്‍റെ സന്തതികളായ വെളുത്ത പുഷ്പങ്ങള്‍ മാത്രം....ഇനിയും അടങ്ങാത്ത മോഹങ്ങള്‍ ..പാതി വഴിയില്‍ കൈവിട്ട ജീവിതം ..എല്ലാം ഓര്‍മകളുടെ ശേഷിപ്പുകള്‍ മാത്രം ....
കാറ്റു വീശിക്കൊണ്ടിരുന്നു ..വിശാലമായ ആ വീടിന്‍റെ അകത്തളങ്ങളില്‍ അന്ധകാരം നിറഞ്ഞു നിന്നിരുന്നു ....ശക്തമായ കാറ്റില്‍ തുറന്നിട്ട ജനാലകള്‍ അടഞ്ഞു തുറന്നു ..എന്‍റെ ദൃഷ്ട്ടികള്‍ ആ മേശപ്പുറതേക്ക്‌ പതിഞ്ഞു ..അവിടെ ആ മേശപ്പുറത്ത് മനോഹരമായ ഒരു ഡയറി ...."ഓര്‍മകളുടെ പുസ്തകം " ശക്തമായ കാറ്റില്‍ അതിന്‍റെ താളുകള്‍ മറിക്കപ്പെട്ടു ,,ആരോ തെളിച്ചു വച്ച ഒരു മെഴുകു തിരി ആ കാറ്റിലും ഒന്ന് മങ്ങാതെ അണയാതെ കത്തിക്കൊണ്ടെയിരുന്നു...കാറ്റു അടങ്ങിയപ്പോള്‍ ഞാനാ താളുകളിലേക്ക് ശ്രദ്ധിച്ചു ..അതില്‍ ഇങ്ങനെ കുറിച്ചിരുന്നു
"I LOVE YOU NIMMY ....REALY I LOVE YOU"
അതിനൊപ്പം ഒരു ഉണങ്ങിയ റോസാ പൂവും ..അതിനും വെളുപ്പ്‌ നിറമായിരുന്നു ...ഞാനാ വാചകങ്ങളിലെക്ക് തന്നെ നോക്കിയിരുന്നു അറിയാതെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ...ആ കണ്ണ് നീര്‍ തുള്ളികള്‍ ആ പൂവിനു നിറം പകര്‍ന്നു ചുവപ്പ് നിറം ....തനിയാവര്‍ത്തനം പോലെ കാറ്റു പിന്നെയും വീശി ആ ഡയറിയുടെ താളുകള്‍ വീണ്ടും മറിക്ക പെട്ടു അതിനിടയില്‍ ആ റോസാ പൂവ് മറയ്ക്ക പെട്ടു...എല്ലാത്തിന്‍റെയും അവസാനമെന്നവണ്ണം ആ മെഴുകു തിരി നാളവും അണയ്കപെട്ടു ........
പ്രതീക്ഷകളൊക്കെ ബാക്കിയാക്കി ഞാന്‍ യാത്രയാകുന്നു ...ആരോടും യാത്ര ചോദിക്കാതെ ....ഉയരങ്ങളിലേക്ക് ..അനന്ത വിശാലതകളെ തൊട്ടറിയാന്‍ ...
ഞാനൊരു ഗുഹാ മുഖത്താണ് വളരെ വിസ്താരമുള്ള ഒരു ഗുഹാ മുഖത്ത്‌ ..അതിനുള്ളിലേക്ക് ഞാന്‍ നടന്നു കയറി ..എനിക്ക് പരിചിതമായ വഴികള്‍ ..എവിടേയോ കണ്ടു മറന്ന പോലെ ...ചുറ്റുമുള്ള വെളിച്ചം നേര്‍ത്ത് നേര്‍ത്ത് വന്നു ..ഒടുവില്‍ അന്ധകാരത്തിന്‍റെ നിറഞ്ഞ സാന്നിധ്യത്തില്‍ ഞാന്‍ നടന്നു...ഞാന്‍ ഓര്‍ത്തു ഈ വഴികള്‍ ...ഞാന്‍ എവിടെയാണ് കണ്ടത് .... അതെ എന്‍റെ തുടക്കം ഇവിടെ നിന്നായിരുന്നു .....ഒരിക്കല്‍ ഞാന്‍ ജീവിതത്തിലേക്ക് നടന്നിറങ്ങിയത് ഈ വഴികളിലൂടെ ആയിരുന്നു ....ഇപ്പോള്‍ മടക്കയാത്ര ....പരമമായ സത്യത്തിലേക്കുള്ള മടക്കയാത്ര ...എനിക്ക് ചുറ്റും കാഴ്ചകളെ മറച്ചുകൊണ്ട് അന്ധകാരം അതിന്‍റെ പൂര്‍ണ്ണ രൂപം കൈക്കൊണ്ടിരിക്കുന്നു ,,ഞാന്‍ നടന്നു ...എവിടെ നിന്നോ ഒരു ഇളം, കാറ്റു ഒഴുകിയെത്തി അതെന്നെ പുല്‍കി നിന്നു ,,ആ കാറ്റിന് കഠിനമായ തണുപ്പുണ്ടായിരുന്നു മരണത്തിന്‍റെ തണുപ്പ്....................

വിമല്‍ ദേവ്

4 comments:

  1. kollam poratte oronnum
    enne ormayundennu karuthunnu
    onnorthu nokku marakkan samayamayittilla

    ReplyDelete
  2. മരണത്തെ അടുത്ത് കണ്ട ഭാവം...നന്നായിരിക്കുന്നു

    ReplyDelete