Thursday, October 25, 2012

കണ്ണേട്ടന്‍റെ വാവ....(എന്നെന്നും ) .



പുറത്ത് നല്ല തണുപ്പ്,കാറിന്‍റെ സൈഡ് ഗ്ലാസ്‌ അല്പം കൂടി ഞാന്‍ ഉയര്‍ത്തി വച്ച് ..തണുപ്പ് അടിച്ചിട്ട് ആണെന്ന് തോന്നുന്നു മോള്‍ എന്നോട് കുറെ കൂടി ചേര്‍ന്നിരുന്നു...ആ മുഖത്തെ നിഷ്കളങ്കത നോക്കി ഞാന്‍  പതിയെ ഡ്രൈവ്  ചെയ്തു ..ഇവള്‍ എന്‍റെ മോള്‍ ഇവള്‍  എന്‍റെ കൂടെ വന്നിട്ട്  മൂന്നു വര്‍ഷം കഴിയുന്നു...ഇന്ന് ഞങ്ങളുടെ ജീവിതം ..അതിലേക്ക് മറ്റാരും കടന്നു വരാറില്ല ..അതിനു ഞാന്‍ അനുവദിക്കുകയുമില്ല ..കാരണം അതിന്‍റെ അവശ്യം ഉണ്ടെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടുമില്ല....അവകാശം പറഞ്ഞു വരാന്‍ എനിക്കും ഇവള്‍ക്കും ഇന്ന് അങ്ങനെ ആരും ഇല്ല..ഞങ്ങളുടെ ഓരോ ദിവസത്തിന്‍റെയും ഏറിയ ഭാഗവും ഇങ്ങനെ യാത്രകള്‍ ആയിരിക്കും....എന്‍റെ മോളെ വളര്‍ത്താന്‍ ഒരു അമ്മ വേണം എന്ന്‌ എനിക്ക് തോന്നിയിട്ടില്ല ....അവളെ എന്‍റെ ജീവിതത്തിലേക്ക് ചേര്‍ക്കുമ്പോള്‍ ഇനി ഒരു കുടുംബ ജീവിതം വേണ്ടെന്നു തീരുമാനിച്ചിരുന്നു ഞാന്‍....ജീവിതത്തില്‍ ഒറ്റയ്ക്കായി പോകുമെന്ന് തോന്നിയപ്പോള്‍ ഏകാന്തത മടുത്തു തുടങ്ങിയപ്പോള്‍ ഞാന്‍  എടുത്ത തീരുമാനമാണ് ഇവളെ ദത്തെടുക്കാന്‍ ....
       പുറത്ത്  മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു ..ഇത് മൂന്നാറിലെ എന്‍റെ റിസോര്‍ട്ടിലേക്കുള്ള  യാത്രയാണ്‌ ഇനി രണ്ടു ദിവസം അവിടെ ചിലവഴിക്കും ..അകെ രണ്ടു ആഴ്ച്ചയെ ഇവിടെ ഉള്ളു പിന്നെ ദുബൈലേക്ക് മടങ്ങും...മോള്‍ക്ക്  ആലോസരമെന്നു തോന്നിയിട്ട് ഞാന്‍ സ്റ്റീരിയോയുടെ സബ്ദം അല്‍പ്പം കുറച്ചു ..യാത്രകളില്‍ ഞാന്‍ എപ്പോളും ഗസലുകളുടെ ആരാധകനാണ് ....നേര്‍ത്ത ശബ്ദത്തില്‍ ഹരിഹരന്‍ അങ്ങനെ പാടിക്കൊണ്ടിരുന്നു ....ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളു ഏറിയാല്‍ ഒരു മണിക്കൂര്‍ ...ഇപ്പോള്‍ മഞ്ഞിന്‍റെ മൂടുപടം കുറച്ചു കൂടി കഠിനമായിരിക്കുന്നു ....
     എല്ലാവരും ഒരുവിധം അകന്നു കഴിഞ്ഞിരിക്കുന്നു എന്നില്‍ നിന്നും ...എന്‍റെ തീരുമാനങ്ങളോട് ആര്‍ക്കും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല ...ഒരു വിവാഹ ജീവിതം വേണ്ട എന്ന്‌ വച്ചപ്പോഴും ഇവളെ ദത്ത് എടുത്തപ്പോഴും ഓരോ ചെറിയ യുദ്ധങ്ങള്‍ തന്നെയാണ് നടന്നത് ....എനിക്ക് അല്ലാതെ ഒരു തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നില്ല ...ഒരിക്കല്‍ മനസ്സില്‍ ഒരുപാടു സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ....അതിലൊക്കെ അവളും ഉണ്ടായിരുന്നു എന്നോടൊപ്പം ...അവള്‍ കണ്ണേട്ടന്‍റെ  വാവ ....അവള്‍ എഴുതിയ ആ കഥയാണ് എന്നെ അവളിലേക്ക് അടുപ്പിച്ചത് ...മനസ്സില്‍ ഒരു നോവ്‌  നിറച്ച പ്രണയ കഥ ...പല ആവര്‍ത്തി ഞാന്‍ അത് വായിച്ചു...ഓരോ തവണ വായിക്കുമ്പോഴും മനസ്സില്‍ തോന്നിയത് ഞാന്‍ അവള്‍ക്കു കമെന്‍റ് ഇട്ടു...എന്‍റെ തോന്നലുകളോട് അവള്‍ പ്രതികരിച്ചു ....അങ്ങനെ ആ സൗഹൃദം വളര്‍ന്നു ....ഒടുവില്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു ,,,മനസിലെ ഇഷ്ടങ്ങള്‍ പോലെ വിടര്‍ന്ന കണ്ണുകളുള്ള മുഖത്ത്‌ കുസൃതി നിറഞ്ഞ ആ പെണ്‍കുട്ടി എന്‍റെ മനസ്സില്‍ ഇടം പിടിച്ചു ....പിന്നീടവള്‍ എഴുതിയ ഒരു കഥയ്ക്കും ആദ്യത്തെ കഥയുടെ തീവ്രത കണ്ടില്ല...ഒരിക്കല്‍ ഞാന്‍ അവളോട് ചോദിച്ചിരുന്നു ആരാണ് ഈ കണ്ണേട്ടന്‍ എന്ന്‌ ..അതിനു കാരണം അവള്‍ എഴുതിയിരുന്നത് വാവ എന്ന പേരിലായിരുന്നു ...അതൊരു കഥാപാത്രം മാത്രമാണ് എന്നവള്‍  പറഞ്ഞു....ആ ഇഷ്ടം പ്രണയമായി ,,,ഇപ്പോഴും ഞങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടു ...അവള്‍ നന്നായി പാടുമായിരുന്നു ....രാത്രികളില്‍ എന്‍റെ സെല്‍ ഫോണിലൂടെ ആ സ്വരം കേട്ട് ഞാന്‍ ഉറങ്ങിയിരുന്നു ....എന്‍റെ ബിസിനസ്‌ ജീവിതത്തിന്‍റെ തുടക്കമായിരുന്നു ആ കാലം ...എന്‍റെ തിരക്കുകള്‍ക്കിടയിലും അവക്കായി ഞാന്‍ സമയം മാറ്റി വച്ചിരുന്നു ....ഒരുപാടു അടുത്തപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയാലോ എന്ന്‌ ...വിവാഹം എന്ന സങ്കല്‍പ്പത്തോട് അവക്കെന്തോ ഒരു വെറുപ്പ്‌ ...എന്തോ അവള്‍ അതിനോട് മാത്രം അത്ര താല്‍പ്പര്യം  കാണിച്ചില്ല ..ഇടയ്ക്ക് എപ്പോളോ അവള്‍ ആദ്യ കഥയുടെ പേര് എഡിറ്റു ചെയ്തു  എന്നെന്നും കണ്ണേട്ടന്‍റെ വാവ എന്ന്‌ ..അതില്‍ തുടങ്ങിയ സംസാരം രാത്രിയുടെ അന്തിമ യാമങ്ങളില്‍ തര്‍ക്കങ്ങളിലേക്കും പിന്നീടത് ഒരു വഴക്കിലും കലാശിച്ചു ....പലപ്പോഴും എനിക്ക് ഇഷ്ടമല്ലാത്ത പലതും ചെയ്തിരുന്നെങ്കിലും ഒരു വഴക്കോളം അത് എത്താന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല ...അങ്ങനെ പരസ്പരം സംസാരിക്കാത്ത കുറെ ദിവസങ്ങള്‍ ...ഒടുവില്‍ നേരില്‍ കാണാനുള്ള എന്‍റെ തീരുമാനത്തില്‍ അവള്‍ വിയോജിച്ചു ....അപ്പോഴും അവള്‍ ആ കഥയുടെ പേര് അങ്ങനെ തന്നെ നിലനിര്‍ത്തിയിരുന്നു ,,,എന്നേക്കാള്‍ വലുതാണ് അവള്‍ക്കു  ആ  പേര് എന്ന്‌ പറഞ്ഞ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല ...പറയാന്‍ പാടില്ലാത്തത് പലതും പറഞ്ഞു അന്നുവരെ മനസിനെ വേദനിപ്പിച്ച അവളുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തപ്പോള്‍ ആ ബന്ധം അവിടെ അവസാനിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു ...ഒടുവില്‍ അവള്‍ പറഞ്ഞു എന്നേക്കാള്‍ അവള്‍ക്ക് കണ്ണേട്ട നോടാനിഷ്ടം എന്ന്‌ .....
     മോള്‍ നല്ല ഉറക്കത്തിലാണ് റിസോര്‍ട്ടിന്റെ വാതില്‍ കടന്നു പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ ഇട്ടു മോളെ എടുത്ത് ഞാന്‍ കോട്ടെജിലേക്ക് നടന്നു പുറത്തെ തണുപ്പില്‍ നിന്നും ഞാന്‍ അവളെ എന്‍റെ നെഞ്ചിലെ ചൂടോടു ചേര്‍ത്തു....
ബെഡിലേക്ക്  അവളെ കിടത്തി പുതപ്പിനുള്ളില്‍ സുരക്ഷിതയാക്കി ആ മുഖത്തോന്നു ചുംബിച്ചു ഞാന്‍ അടുത്ത റൂമിലേക്ക് നടന്നു ..ബാഗ്‌ എടുത്ത് ഒതുക്കി വച്ച് ..,,ഡ്രസ്സ്‌ മാറി...ഷെല്‍ഫില്‍ നിന്നും ബ്ലാക്ക്‌ ലേബല്‍ ബോട്ടില്‍ തുറന്നു ഒരല്‍പം ഗ്ലാസിലേക്കു പകര്‍ന്നു തിരികെ നടന്നു ,,,,
     അടങ്ങാത്ത ദേഷ്യമോ വിഷമമോ ..അകെ ഭ്രാന്ത്‌ പിടിച്ചിരുന്നു നാളുകള്‍ ,,,,,ഓര്‍ക്കാന്‍ തന്നെ ഇഷ്ടപ്പെടാത്ത ദിനങ്ങള്‍...പലപ്പോഴും ആ വികാരങ്ങള്‍ എന്നെ കീഴ്പെടുതുമ്പോള്‍ മരണത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു .....
പിന്നീടു പലതും അറിഞ്ഞു അവളെ കുറിച്ച് ....അവള്‍ പറഞ്ഞിരുന്ന  കുറെ മനോഹരമായ കള്ളങ്ങളുടെ മറുവശം ...മറക്കാന്‍ പഠിച്ചു പലതും ഞാന്‍ ....പക്ഷെ പിന്നീടൊരിക്കലും അങ്ങനെ ഒരിഷ്ടം ആരോടും തോന്നാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു .....
     പുറത്ത് ജനാലയിലൂടെ മഞ്ഞു പെയ്യുന്നതും നോക്കി ഗ്ലാസിലെ മദ്യം കുറേശെ നുകര്‍ന്ന് ഞാന്‍ ഇരുന്നു ....വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിരിക്കുന്നു ..ഇന്ന് ഒരുപാട് വളര്‍ന്നിരിക്കുന്നു എന്‍റെ ബിസിനസ്‌ അതിലൊക്കെ ശ്രദ്ധിക്കാന്‍ എനിക്ക് കഴിയുന്നുമുണ്ട് ,,,ഇപ്പോള്‍ ഈ യാത്രകളാണ് എനിക്ക് ഹരം .....
  വാവ ഇന്ന് ജീവനോടെ ഇല്ല ..അല്ല അവളെ വാവ എന്നല്ല ഞാന്‍ വിളിച്ചിരുന്നത് അവളുടെ കുസൃതികളില്‍ അവള്‍ എനിക്ക് മണുക്കൂസ് ആയിരുന്നു ....നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവള്‍ സ്വയം അവസാനിപ്പിച്ചത് ,,അതിന്‍റെ കാരണങ്ങള്‍ ഞാന്‍ അന്വേഷിച്ചുമില്ല ,,,അതും അവളുടെ ഒരു കുസൃതി ,,,,എന്നോട് കാണിച്ച സ്നേഹവും ,,പിന്നീട് 
കാണിച്ച ചതിയും ഒടുവില്‍ ..അവളുടെ ജീവിതവും അവള്‍ കുസൃതിയാക്കി ...,
       ആരെയും സ്നേഹിക്കാന്‍ അറിയാഞ്ഞിട്ടല്ല..ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ കഴിയാഞ്ഞിട്ടുമല്ല..എന്തോ മറ്റൊരു ജീവിതത്തോട് ,,,,അങ്ങനെ ഒന്ന് വേണ്ട എന്നു തോന്നി ....മറ്റുള്ളവരുടെ നിര്‍ബന്ധങ്ങളില്‍ നിന്നും ഒഴിയാനും  ഒറ്റപെടല്‍ ഒഴിവാക്കാനും ...ഞാന്‍ ഒരു കുഞ്ഞിനെ എന്‍റെ ജീവിതത്തോട് ചേര്‍ത്തു ...ആരോ ഉപേക്ഷിച്ച ആ ജീവന്‍ ..എന്‍റെ ജീവനായി മാറിയിരിക്കുന്നു .....മോളുണര്‍ന്നു ..അവള്‍ കരയുന്നു ഗ്ലാസ്‌ മേശപ്പുറതേക്ക് വച്ച് ഞാന്‍ നടന്നു അവള്‍ ഉണര്‍ന്നു എന്നെ കാണാഞ്ഞിട്ടാകണം അവള്‍ കരയുന്നു ...ലൈറ്റ് ഓഫ്‌ ചെയ്ത് അവളെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ കിടന്നു ..പതിയെ അവള്‍ കരച്ചില്‍ നിര്‍ത്തി ഉറങ്ങി...പുലരാന്‍ കാത്തുനില്‍ക്കാതെ ഓര്‍മകള്‍ക്ക് താല്‍ക്കാലിക വിട ചൊല്ലി ഞാനും നിദ്രയെ ഇരു കണ്ണുകളുമടച്ച്‌ സ്വീകരിക്കുന്നു .......
                                                                                                                                 വിമല്‍ ദേവ്  ...